പിഷാരികാവില്‍ ഗസ്റ്റ് ഹൗസിനും ഊട്ടുപുരക്കും കെട്ടിട നിര്‍മ്മാണം ആരംഭിച്ചു
കൊയിലാണ്ടി : കൊല്ലം ശ്രീ പിഷാരികാവില്‍ പുതുതായി നിര്‍മ്മിക്കുന്ന ഗസ്റ്റ് ഹൗസ്, ഊട്ടുപുര, പത്തായപ്പുര എന്നിവയുടെ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടക്കം കുറിച്ചു. കെ.ദാസന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍, മലബാര്‍ ദേവസ്വംബോര്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് സ്ഥിരംസമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, കമ്മീഷണര്‍ കെ.മുരളി, കൗൺസിലർമാരായ ബുഷ്‌റ കുന്നോത്ത്, എം.പി.സ്മിത, പിഷാരികാവ് ദേവസ്വംബോര്‍ഡ് ചെയര്‍മാന്‍ പി.നാരായണന്‍കുട്ടി നായര്‍, ഇ.എസ്.രാജന്‍, ടി.കെ.രാധാകൃഷ്ണന്‍, കെ.ചിന്നന്‍ നായര്‍, വി.കെ.അശോകന്‍, ടി.കെ.രാജേഷ്, എം.എം.രാജന്‍, പ്രമോദ് തുന്നോത്ത് എന്നിവര്‍ സംസാരിച്ചു.



