പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാര്‍ കിണറ്റില്‍ വീണു

ഫറോക്ക്: പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാര്‍ കിണറ്റില്‍വീണു. കാറോടിച്ച കണ്ണഞ്ചേരി ഹൈവേ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനായ വലിയാട്ട് ഫൈസല്‍ മുഹമ്മദ് ഫാറൂഖ് (56) അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം. പിറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് സെലേറിയ കാര്‍ ഫ്ലാറ്റിലെ കിണറിന്റെ ആള്‍മറ തകര്‍ത്ത് ആഴങ്ങളിലേക്ക് പതിച്ചത്.
കിണറ്റില്‍ വീണയുടനെ കാറിന്റെ വാതില്‍തുറന്ന് വെള്ളത്തിലേക്ക് ചാടിയതിനെത്തുടര്‍ന്നാണ് ഫൈസല്‍ മുഹമ്മദ് ഫാറൂഖ് രക്ഷപ്പെട്ടത്. തുടര്‍ന്ന് ഫ്ലാറ്റിലെ ജീവനക്കാരും മറ്റും അദ്ദേഹത്തെ കിണറ്റില്‍നിന്ന് രക്ഷപ്പെടുത്തി. വിവരമറിഞ്ഞെത്തിയ മീഞ്ചന്ത ഫയര്‍ യൂണിറ്റിലെ സ്റ്റേഷന്‍ ഓഫീസര്‍ പനോത്ത് അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള യൂണിറ്റിലെ മുങ്ങല്‍വിദഗ്ധരായ ഇ. ശിഹാബുദ്ദീന്‍, ടി.എസ്. രതിഷ് എന്നിവര്‍ കിണറ്റിലിറങ്ങി ക്രെയിനിന്റെ സഹായത്തോടെയാണ് പൂര്‍ണമായും ആഴ്ന്നുപോയ കാര്‍ പുറത്തെടുത്തത്.

