പാലാ ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 23ന്

തിരുവനന്തപുരം: കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാലാ നിയമസഭാ മണ്ഡലത്തിലേയ്ക്ക് സെപ്തംബര്‍ 23ന് ഉപതെരഞ്ഞെടുപ്പ് നടക്കും. 27നാണ് വോട്ടെണ്ണല്‍. ആഗസ്റ്റ് 28 മുതൽ സപ്തംബർ 4 വരെ പത്രികകള്‍ സമര്‍പ്പിക്കാം.
അഞ്ചിനാണ് സൂക്ഷ്മ പരിശോധന. നാമനിര്‍ദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി സപ്തംബർ 7 വരെയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
