പാലാരിവട്ടം പാലത്തിന് ഗുരുതര ബലക്ഷയമെന്ന് ഇ.ശ്രീധരന്റെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ ബലക്ഷയം പരിശോധിച്ച ഇ.ശ്രീധരന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. പാലത്തിന് ഗുരുതരമായ ബലക്ഷയമുണ്ടെന്നും കാര്യമായ പുനരുദ്ധാരണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതോടെ നിലവില്‍ നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ശ്രീധരന് റിപ്പോര്‍ട്ട് കൈമാറിയത്.
പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും പൊളിച്ചു പണിയണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. ഐഐടി റിപ്പോര്‍ട്ട് ലഭിച്ച ശേഷം സര്‍ക്കാര്‍ ശ്രീധരനും ഐഐടിയിലെ വിദഗ്ധരുമായും ചര്‍ച്ച നടത്തും.തുടര്‍ന്നാകും അന്തിമ തീരുമാനമെടുക്കുക.

