പാലച്ചുവടില്‍ റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: പാലച്ചുവടില്‍ റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കരപ്പറമ്ബ് സ്വദേശി ജിബിന്‍ വര്‍ഗീസ് ആണ് മരിച്ചത്. പ്രാഥമികാന്വേഷണത്തില്‍ കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ചക്കരപ്പറമ്ബില്‍ ഇലക്‌ട്രിക്കല്‍ ജോലി എടുക്കുന്ന ആളാണ് മരിച്ച ജിബിന്‍.
പുലര്‍ച്ചെ നാലരയോടെയാണ് സമീപവാസികള്‍ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിബിന്‍ സഞ്ചരിച്ച സ്കൂട്ടറും സമീപത്തുണ്ടായിരുന്നു. സ്കൂട്ടറില്‍ നിന്നും അല്‍പം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്നതിന്‍റെ ലക്ഷണങ്ങളൊന്നും കാണാനില്ലാത്തത് കൊണ്ട് കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. തൃക്കാക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, അത്തരത്തിലൊരു നിഗമനത്തിലേക്ക് പൊലീസ് എത്തിയിട്ടില്ല.

എംഎല്‍എയും കമ്മീഷണറും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ ഒമ്പതര മണി വരെ സുഹൃത്തുക്കള്‍ക്കൊപ്പമുണ്ടാ യിരുന്ന ജിബിന്‍ രാത്രി വീട്ടിലേക്ക് പോയതായിരുന്നു. ശേഷം രാത്രി ഒരു മണിയോട് കൂടി സ്കൂട്ടറെടുത്ത് പുറത്തേക്ക് പോയി. ആരെങ്കിലും ഫോണ്‍ ചെയ്തിട്ടാണോ ജിബിന്‍ പുറത്തേക്ക് പോയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.

