KOYILANDY DIARY

The Perfect News Portal

പാറേമ്മൽ ജയൻ നിര്യാതനായി

കൊയിലാണ്ടി: സി.പി.ഐ.എം മുൻ കൊടക്കാട്ടുംമുറി മുൻ ബ്രാഞ്ച് സെക്രട്ടറിയും, കൺസ്യൂമർഫെഡ് അസോസിയേഷൻ സി.ഐ.ടി.യു മുൻ ജില്ലാ കമ്മറ്റി അംഗവുമായിരുന്ന പാറേമ്മൽ ജയൻ (48) നിര്യാതനായി. ദീർഘനാളായി ബൈക്ക് അപകടത്തെ തുടർന്ന് മംഗലാപുരത്ത് ചികിത്സയിലായിരുന്നു. കൊയിലാണ്ടിയിലെ സി.പി.ഐ.എംന്റെ മുതിർന്ന നേതാവായിരുന്ന പരേതനായ പാറേമ്മൽ കുഞ്ഞിക്കണാരന്റെ മകനാണ്. മാതാവ്: ജാനകി. ഭാര്യ: ഷീജ. മക്കൾ: അക്ഷയ് രാജ്, ഹർഷ. സഹോദരങ്ങൾ: സരസ, പുഷ്പ, ഷാജി, സ്വരാജ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *