പാര്‍ട്ടി ഓഫീസുകളില്‍ കയറി നിരങ്ങേണ്ട കാര്യമില്ല, ചൈത്ര തെരേസ ജോണിന് വിവരക്കേട്’: എം എം മണി

തൊടുപുഴ: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിലെ പോലീസ് റെയ്ഡ് ഡിസിപി ചൈത്ര തെരേസ ജോണിന്ടെ വിവരകേട് മൂലമെന്ന് എം എം മണി. ഏതു പാര്‍ട്ടി ഓഫീസില്‍ ആയാലും പോലീസ് കയറി നിരങ്ങുന്നത് ശരിയല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കോണ്‍ഗ്രസുകാരോ ബിജെപിക്കാരോ തെറ്റിധരിപ്പിച്ചത് കൊണ്ടാകും ഡിസിപിയുടെ റെയ്ഡെന്നും എംഎം മണി തൊടുപുഴയില്‍ പറഞ്ഞു.
അതേസമയം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിനെ ന്യായീകരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറി. സിപിഎം ഓഫീസില്‍ പരിശോധന നടത്തിയ ചൈത്രയുടെ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്നാണ് എഡിജിപി മനോജ് എബ്രഹമിന്റെ റിപ്പോര്‍ട്ട്. ചൈത്രയെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടില്‍ മറ്റൊരു ശുപാര്‍ശയൊന്നും കൂടാതെയാണ് ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയതെന്നാണ് സൂചന.

യുവ ഉദ്യോഗസ്ഥക്കെതിരെ കടുത്ത നടപടികള്‍ പാടില്ലെന്ന പൊതു ധാരണയാണ് ഐപിഎസ് തലത്തിലുള്ളത്. അതുകൊണ്ടുതന്നെയാണ് എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ഒരു ശുപാര്‍ശയും നല്‍കാതെ സര്‍ക്കാരിന്റെ തീരുമാനത്തിലേക്ക് ഡിജിപി വിട്ടത്.

ചൈത്രയെ ന്യായീകരിക്കുന്ന എഡിജിപിയുടെ റിപ്പോര്‍ട്ടിനെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുകയാണ്. കടുത്ത നിലപാട് വേണമെന്നാണ് സിപിഎമ്മിന്‍റെ ആവശ്യം. എന്നാല്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ച ശുപാര്‍കളൊന്നുമില്ലാത്ത റിപ്പോര്‍ട്ടിന്‍ മേല്‍ അച്ചടക്ക നടപടിയെത്താല്‍ ഉദ്യോഗസ്ഥക്ക് കോടതിയെ സമീപിക്കാന്‍ കഴിയും. അതിനാല്‍ സര്‍ക്കാര്‍ ഇനി എന്ത് ചെയ്യുമെന്നാണ് അറിയേണ്ടത്.

