പാട്ട് പാടി നാഫി വെള്ളിത്തിരയിലേക്ക്

കൊയിലാണ്ടി: മലയാളം ആൽബം മാപ്പിളപ്പാട്ടു രംഗത്തു പുത്തൻ താരോദയം, പ്രാദേശിക ഗാനമേളകളിൽ നിറസാന്നിധ്യമായ വൻമുഖം ചല്ലിക്കുഴിയിൽ ബഷീറിന്റെ മകൻ നാഫി നന്തി വെള്ളിത്തിരയിൽ ചുവടുറപ്പിക്കുന്നു. സമീപകാലത്തു സാമൂഹ്യമാധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ” പുഞ്ചിരിതൂകിപ്പോകുന്ന പൂങ്കുയിലേ ” എന്ന ഗാനമാണ് തട്ടുകട മുതൽ സെമിത്തേരി വരെ എന്നസിനിമയിൽ ചിത്രീകരിക്കുന്നത്. ഈസിനിമയിൽ ഗാനമാലപിക്കുന്നതോടൊപ്പം അഭിനയിക്കാനും ഈ പ്ലസ്‌വൺ വിദ്യാർത്ഥിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
ഓറഞ്ചു മീഡിയ സ്പീഡിന്റെർറ്റൈറ്റ്‌മെന്റ് ബാനറിൽ സിറാജ് ഫാന്റസി രചനയും, സംവിധാനവും നിർവഹിക്കുന്ന ഈസിനിമയിൽ മലയാളത്തിലെപ്രശസ്ത നടീ നടന്മാർ വേഷമിടുന്നുണ്ട്. ഷാജി ഒറഞ്ചും, സ്‌പീഡ് റഷീദുമാണ് നിർമ്മാതാക്കൾ.

പെയിൻറിംഗ് ജോലിക്കാരാനായ പിതാവിന്റെ സ്വപ്നയാത്രയിലാണു ഈവിദ്യാർത്ഥി.പ്രേദേശത്തെ ചെറിയ സ്റ്റേജുകളിൽ അരങ്ങേറ്റം കുറിച്ച ഈകൊച്ചു ഗായകനിൽ സ്വപ്രയത്നത്തിൽവിജയം കാണാനും, പുതിയനേട്ടങ്ങൾ കൈവരിക്കാനും മികച്ചപിന്തുണയുമാ

