പാഞ്ചജന്യ പുരസ്‌കാരം സമര്‍പ്പിച്ചു

കൊയിലാണ്ടി: തിരുവങ്ങൂര്‍ ശ്രീ നരസിംഹ-പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഏകാദശീ ആഘോഷത്തോടനുബന്ധിച്ച് പാഞ്ചജന്യപുരസ്‌കാരം ദര്‍ശനാചാര്യ വേണുഗോപാലിന് സമര്‍പ്പിച്ചു. വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി പുരസ്‌കാരസമര്‍പ്പണ പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മാതാ അമൃതാനന്ദമയീമഠം അദ്ധ്യക്ഷന്‍ ജയശങ്കര്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിച്ചു. ക്ഷേത്രഭരണ സമിതി പ്രസിഡണ്ട് കേശവനമ്പി അദ്ധ്യക്ഷത വഹിച്ചു.
ശശി കമ്മട്ടേരി, യു.കെ.രാഘവന്‍, ദാമോദരന്‍ കുന്നത്ത്, സുനില്‍ തിരുവങ്ങൂര്‍, എന്‍.കെ.അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുമാരി ദേവനന്ദ സുനിലിന്റെ സംഗീത കച്ചേരി അരങ്ങേറി. വയലിനില്‍ അഖില്‍ കാക്കൂരും, മൃദംഗത്തില്‍ ശിവദാസ് ചേമഞ്ചേരിയും, ഘടത്തില്‍ രാമന്‍ നമ്പൂതിരിയും പക്കമേളമൊരുക്കി.
