പാചക തൊഴിലാളികള്‍ക്ക് യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും പാചകതൊഴിലാളികള്‍ക്ക് യൂണിഫോമും, തിരിച്ചറിയല്‍ കാര്‍ഡും വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം നിർവ്വഹിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു.
പി.എം. ബിജു, കെ. ലത, ഷാജി പാതിരിക്കാട്, കെ. ബിനില എന്നിവര്‍ സംസാരിച്ചു.

