KOYILANDY DIARY.COM

The Perfect News Portal

പശുവിനെ കൊന്നാല്‍ ഗുജറാത്തില്‍ ഇനി ജീവപര്യന്തം തടവ് ശിക്ഷ

അഹമ്മദാബാദ്: പശുവിനെ കൊന്നാല്‍ ഗുജറാത്തില്‍ ഇനി ജീവപര്യന്തം തടവ് ശിക്ഷ. ഇതുകൂടാതെ 50,000 രൂപ പിഴയുമടയ്ക്കണം. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച നിയമത്തിന് ഗുജറാത്ത് നിയമസഭ അനുമതി നല്‍കിയത്.

2011 ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പശുവിനെ കൊല്ലുന്നതിനും ഇറച്ചി കയറ്റുമതിക്കും നിരോധനം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗുജറാത്ത് ആനിമല്‍ പ്രിസര്‍വേഷന്‍ ആക്‌ട് 1954 ഭേദഗതി ചെയ്തിരുന്നു.

ഇതനുസരിച്ച്‌ പശുവിനെ കൊല്ലുന്നവര്‍ക്ക് ഏഴു മുതല്‍ 10 വര്‍ഷം വരെയായിരുന്നു ശിക്ഷ. ഈ നിയമമാണ് ഭേദഗതി ചെയ്ത് ജീവപര്യന്തം ജയില്‍ശിക്ഷയുള്‍പ്പെടെയുള്ള കേസ് ആക്കി മാറ്റിയത്.

Advertisements

ഇതു കൂടാതെ പശുക്കടത്തിന് 10 വര്‍ഷം തടവും പുതിയ നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതു കൂടാതെ പശുക്കളെ കടത്താനുപയോഗിക്കുന്ന വാഹനത്തിന്റെ ഉടമയോട് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും വാഹനം പിടിച്ചെടുക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *