പഴയകാല പോരാളികളുടെ ഒത്തുചേരലും കര്‍ഷക തൊഴിലാളി സംഗമവും

കൊയിലാണ്ടി: സി.പി.എം. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി കാവുംവട്ടത്ത് പഴയകാല പോരാളികളുടെ ഒത്തുചേരലും കര്‍ഷക തൊഴിലാളി സംഗമവും നടന്നു. എ.വിജയരാഘവന് ഉദ്ഘാടനം ചെയ്തു. പഴയകാല പോരാളികളെ പൊന്നാട ചാര്‍ത്തി ആദരിച്ച എം. കേളപ്പന് മുഖ്യ പ്രഭാഷണം നടത്തി. പി.വി. മാധവന് അദ്ധ്യക്ഷത വഹിച്ചു.
കെ.പി.കുഞ്ഞമ്മദ്കുട്ടി , പി.വിശ്വന്, കെ.കെ. മുഹമ്മദ്, സി . അശ്വനീദേവ്, പി. ബാബുരാജ്, കെ. സത്യൻ, എം. രാമുണ്ണിക്കുട്ടി, കെ. ഷി ജു, ടി.ഇ. ബാബു എന്നിവര്‍ സംസാരിച്ചു.ആര്.കെ.അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.
