പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു

കൊയിലാണ്ടി > നഗരസഭ ഹെൽത്ത് വിഭാഗം നഗരത്തിലെ ഹോട്ടൽ, ബേക്കറി തുടങ്ങിയ കച്ചവട സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. ബസ്സ്റ്റാന്റ് ബിൽഡിങ്ങിൽ പ്രവർത്തിക്കു ഇൻഡ്യൻ ഹോട്ടൽ, മീത്തലെക്കണ്ടി പള്ളിക്കു സമീപമുള്ള ഫ്രഷ് ചോയ്‌സ് ഫാസ്റ്റ് ഫുഡ് എന്നീ സ്ഥാപനങ്ങളിൽ നിന്നും പഴകിയ ഇറച്ചി, ചപ്പാത്തി എന്നീ ഭക്ഷണ സാധനങ്ങളാണ് പിടിച്ചെടുത്ത് നശിപ്പിച്ചു. ഹോട്ടൽ ഉടമകൾക്കെതിരെയും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ സൂക്ഷിച്ച കച്ചവട സ്ഥാപനങ്ങൾക്കെതിരെയും പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കൃഷ്ണന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ. സി. മുരളീധരൻ, ടി. കെ. അശോകൻ, കെ. എം. പ്രസാദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.പരിശോധന തുടർുള്ള ദിവസങ്ങളിലും കർശനമാക്കുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.
