പള്ളി പെരുന്നാള്‍ സംഘട്ടനം: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍: കുന്നംകുളം പെങ്ങാമുക്ക് പള്ളി പെരുന്നാളിനോടുബന്ധിച്ച് പെരുന്നാള്‍ ആഘോഷ കമ്മിറ്റിയിലെ മെമ്ബര്‍മാരെ ഇരുമ്ബുപൈപ്പുകൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച് കല്ലെറിഞ്ഞ് സംഘര്‍ഷം സൃഷ്ടിച്ച 12 അംഗ സംഘത്തിലെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.
പെങ്ങാമുക്ക് സ്വദേശികളായ ചീരന്‍വീട്ടില്‍ ജിഷിന്‍ (25), കൊട്ടിലിങ്ങല്‍ വീട്ടില്‍ സജിന്‍ (19) എന്നിവരെ എസ്.ഐ. യു.കെ. ഷാജഹാന്‍ അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം നടന്ന പെരുന്നാള്‍ ആഘോഷത്തിനിടെ രാത്രിയില്‍ അമീഗോസ് പെരുന്നാള്‍ കമ്മിറ്റിയിലെ അംഗങ്ങളെയാണ് സംഘര്‍ഷം സൃഷ്ടിച്ച് സൗഹൃദ പെരുന്നാള്‍ കമ്മിറ്റിയിലെ 12 അംഗ സംഘം ആക്രമിച്ചത്. ഈ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികള്‍ക്കെതിരേയും വധശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

