പരമോന്നത സൈനിക ബഹുമതിയായ കീര്‍ത്തിചക്ര അഞ്ചുപേര്‍ക്ക്

ഡല്‍ഹി: സമാധാനകാലത്ത് രാജ്യം നല്‍കുന്ന ധീരതയ്ക്കുള്ള രണ്ടാമത്തെ പരമോന്നത സൈനിക ബഹുമതിയായ കീര്‍ത്തിചക്രയ്ക്ക് കരസേനയില്‍ നിന്നും സി.ആര്‍.പി.എഫില്‍ നിന്നുമായി അഞ്ച് പേര്‍ അര്‍ഹരായി. കീര്‍ത്തിചക്രയ്ക്ക് അര്‍ഹനായ സി.ആര്‍.പി.എഫ്. കമാന്‍ഡന്റ് ചേതന്‍ കുമാര്‍ ചീറ്റ ജമ്മുകശ്മീരിലെ നൗഹാട്ടയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒന്‍പത് വെടിയുണ്ടകളേറ്റ് ഗുരുതരസ്ഥിതിയിലായിരുന്നു. മാരകമായി പരിക്കേറ്റ അദ്ദേഹം അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഗഡ്വാള്‍ റൈഫിള്‍സിലെ മേജര്‍ പ്രീതം സിങ് കുന്‍വര്‍, ഗൂര്‍ഖാ റൈഫിള്‍സിലെ ഹവില്‍ദാര്‍ ഗിരിസ് ഗുരുങ് (മരണാനന്തര ബഹുമതി), നാഗാ റെജിമെന്റ് 164-ാം ഇന്‍ഫന്‍ട്രി ബറ്റാലിയനിലെ മേജര്‍ ഡേവിഡ് മാന്‍ലുന്‍ (മരണാനന്തര ബഹുമതി), പ്രമോദ് കുമാര്‍ (കമാന്‍ഡന്റ് 49-ബറ്റാലിയന്‍ സി.ആര്‍.പി.എഫ്.- മരണാനന്തര ബഹുമതി), ചേതന്‍ കുമാര്‍ ചീറ്റ (കമാന്‍ഡന്റ് സി.ആര്‍.പി.എഫ്.) എന്നിവരാണ് കീര്‍ത്തിചക്ര ബഹുമതിക്ക് അര്‍ഹരായത്.

