പയ്യോളി നാരായണനെ അനുസ്മരിച്ചു


കൊയിലാണ്ടി: കേരള പ്രവാസി സംഘം സംസ്ഥാന ആക്ടിങ് സെക്രട്ടറിയായിരുന്ന പയ്യോളി നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് പ്രവാസി കുടുംബങ്ങളിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കേരള പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് മാങ്ങോട്ടിൽ സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അനുസ്മരണ പ്രഭാഷണം നടത്തി. സിഐടിയു ഏരിയാ സെക്രട്ടറി എം എ ഷാജി, വിനോദ്, ഹുസൈൻ തങ്ങൾ, ജയൻ എന്നിവർ സംസാരിച്ചു.




