പന്തലായനി അഘോര ശിവക്ഷേത്രത്തിന്റെ കവാടം സമർപ്പിച്ചു

കൊയിലണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിന് വേണ്ടി പ്രവീൺകുമാർ അളകനന്ദ പന്തലായനി പണികഴിപ്പിച്ച ക്ഷേത്ര കവാടം പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ക്ഷേത്രത്തിന് സമർപ്പിച്ചു. നിരവധി ഭക്തജനങ്ങളുടെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ സായിദാസ് കാളിയമ്പത്ത്, ക്ഷേത്ര ക്ഷേമ സമിതി സിക്രട്ടറി പത്മനാഭൻ മാസ്റ്റർ, പ്രസിഡണ്ട് കീഴ്‌ക്കോട്ട് പ്രേമൻ എന്നിവർ സന്നിഹിതരായി.
