KOYILANDY DIARY.COM

The Perfect News Portal

പത്ര ഏജന്റിനെ വെട്ടി പരിക്കേൽപ്പിച്ച RSS നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊയിലാണ്ടി: മാതൃഭൂമി പത്രം ഏജന്റ് ചേലിയ വലിയ പറമ്പത്ത് മീത്തലെ വീട്ടിൽ ഹരിദാസനെ (52) അക്രമിച്ച വിധിക്കാൻ ശ്രമിച്ച സഘത്തെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു.  RSS ജില്ലാ കാര്യവാഹക് ശ്രീലേഷ് ആസുത്രണം ചെയ്ത പ്രകാരം കൊയിലാണ്ടി ഓട്ടോറിക്ഷാ ഡ്രൈവറായ തലശ്ശേരി സ്വദേശിയും ഇപ്പോൾ എളാട്ടേരിയിൽ താമസക്കാരനുമായ കണ്ണൂർ ജില്ലയിൽ 18 ഓളം കോസിൽ പ്രതിയുമായ ഷാജി എന്നയാളും, കൊയിലാണ്ടിയിൽ, നിരവധി ക്രിമിനൽ കേസിൽ പ്രതിയായ അമൽ പന്തലായനി, കീഴരിയൂർ മണ്ഡലം RSS കാര്യവാഹക് സുധീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അമൽ കൊയിലാണ്ടി സ്റ്റേഷനിൽ 10 ഓളം കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സുധീഷ് നടവത്തൂർ തത്തംവള്ളി സ്വദേശിയാണ് ഇയാളുടെ പേരിലും മറ്റ് കേസുകൾ നിലവിലുണ്ട്.

ചേലിയയിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സി.പി.ഐ.(എം), ബി. ജെ. പി. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ശ്രീലേഷ് എന്നയാളെ കയ്യേറ്റം ചെയ്തതിലുള്ള പ്രതികാരമായി സി. പി. ഐ. (എം) ബ്രാഞ്ച് സെക്രട്ടറിയും, ദേശാഭിമാനി പത്ര വിതരണക്കാരനുമായ ഭാസ്‌ക്കരൻ എന്നയാളെ കൊലപ്പടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് അക്രമം ആസൂത്രണം ചെയ്തത്.

Advertisements

ഈ കേസിൽ ഇനിയും കൂടുതൽ പ്രതികൾ ഉൾപപെട്ടിട്ടുണ്ടോ എന്നകാര്യം അന്വേഷണവിധേയമാക്കേണ്ടതുണ്ടെന്ന് കൊയിലാണ്ടി പോലീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ കെ. കെ. വേണു, എ.എസ്.ഐ. ടി. സി. ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപൻ, പി. ശ്യാം, രാജേഷ് കെ, സിവിൽ പോലീസ് ഓഫീസർമാരായ റാഷിദ്‌, രഞ്ജിത്ത്, ഷിനു (MSP), പ്രേമൻ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

കേസ് തെളിയിക്കാൻ കോഴിക്കോട് റൂറൽ സൈബർസെല്ലിന്റെ സഹായവും ലഭിച്ചിട്ടുണ്ട്. പ്രതികളെ ഇന്ന് രാത്രിതന്നെ കോടതിയിൽ ഹജരാക്കുമെന്നാണ് അറിയുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *