പത്രവിതരണക്കാരനെ മര്‍ദ്ദിച്ചതായി പരാതി

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ ചാപ്പന്‍ തോട്ടം കായല്‍ വട്ടം റോഡില്‍ വച്ച് പത്രവിതരണക്കാരനെ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ രാവിലെ പത്രവിതരണത്തിനിടയിലാണ് അരങ്ങത്ത് മാണി (56)യ്ക്ക് മര്‍ദ്ദനമേറ്റത്. പത്രങ്ങളുമായി ഓട്ടോറിക്ഷയില്‍ കായല്‍ വട്ടം റോഡില്‍ എത്തിയപ്പോള്‍ കിട്ടാനുള്ള പണം ചോദിച്ചതിന്റെ പേരില്‍ കോട്ടാര രവി എന്നയാള്‍ ഓട്ടോയില്‍ നിന്ന് പിടിച്ചിറക്കി വസ്ത്രങ്ങള്‍ വലിച്ച് കീറി മര്‍ദ്ദിച്ചതായാണ് പരാതി.
നെഞ്ചിനും കൈയ്ക്കും സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കുറ്റ്യാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. സംഭവസ്ഥലത്ത് വച്ച് പത്തായിരം രൂപയോളം നഷ്ട്ടപെട്ടതായും തൊട്ടില്‍ പാലം പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

