പത്താംതരം തുല്യതാ കോഴ്സിന്റെ പത്താം ബാച്ച് പരീക്ഷയില്‍ ജില്ലയ്ക്ക് 86.58 ശതമാനം വിജയം

കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ പത്താം ബാച്ച് പരീക്ഷയില്‍ ജില്ലയ്ക്ക് 86.58 ശതമാനം വിജയം. 1211 പേര് എഴുതിയ പരീക്ഷയില്‍ 884 പേര് വിജയിച്ചു. ജില്ലയില്‍ 25 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. വിജയശതമാനത്തില്‍ കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തിനര്‍ഹമായി.
