പഠനോപകരണങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി ദാമോദര്‍ ഫൗണ്ടേഷന്‍ പന്തലായനി ജി.എം.എല്‍.പി. സ്‌കൂളിന് അനുവദിച്ച ബാഗ്, നോട്ട് പുസ്തകങ്ങൾ എന്നിവയുടെ വിതരണം യോഗശാല ഡയറക്ടർമാരായ
പ്രീത വിനോദ്, ടി. ആശാലത എന്നിവര്‍ നിർവ്വഹിച്ചു.
കൗണ്‍സിലര്‍ സി.കെ. സെലീന ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി. മുസ്തഫ, പ്രധാനാധ്യാപകന്‍ വി. ഗോപാലകൃഷ്ണന്‍, എം. സത്യന്‍, കെ.പി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

