പങ്കാളിത്ത പെൻഷൻ പിൻവലിക്കുക: ജോയിൻറ് കൗൺസിൽ
കൊയിലാണ്ടി: ജോയിൻ കൗൺസിൽ കൊയിലാണ്ടി മേഖല കമ്മിറ്റി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. ഇപ്പോൾ നിലനിൽക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ധർണ്ണ സംഘടിപ്പിച്ചത്. കേരളത്തിലെ പങ്കാളിത്ത പെൻഷൻ പുനപരിശോധനാ സമിതി സമർപ്പിച്ച റിപ്പോർട്ട് ചർച്ച ചെയ്തു.

കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സഖാവ് ഡോക്ടർ വി. എൻ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ഡി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കെ. ജി. ഓ. എഫ്. നേതാവ് ഡോക്ടർ സി. സിദ്ദീഖ്, കെ. എൽ. ഐ. യു. ജില്ലാ കമ്മിറ്റി അംഗം മേഘനാഥൻ, മേഖലാ സെക്രട്ടറി പി ജി രാമചന്ദ്രൻ, കെ ആര്‍ ഡി എസ് എ പ്രസിഡൻറ് വിജി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ജില്ലാ വനിതാ കമ്മിറ്റി ജോയിൻറ് സെക്രട്ടറി ഷോളി എസ് സ്വാഗതവും, പ്രശാന്ത് ലാൽ നന്ദിയും പറഞ്ഞു.


