KOYILANDY DIARY.COM

The Perfect News Portal

പകർച്ചവ്യാധി കൊയിലാണ്ടി നഗരസഭയിലെ ലാബുകൾ പരിശോധനാ ഫീസ് 50% കുറച്ചു

കൊയിലാണ്ടി: പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭാ പരിധിയിൽ വിവധയിനം മെഡിക്കൽ പരിശോധനകൾക്ക് ഫീസ് കുറക്കുവാൻ തീരുമാനിച്ചു. നഗരസഭാ ചെയർമാൻ വിളിച്ചുചേർത്ത ലാബ് ഉടമകളുടെ യോഗത്തിലാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. പകർച്ചവ്യാധി പടർന്നു പിടിക്കുന്ന സാഹചര്യം മുൻനിർത്തി നഗരസഭയും പൊതുസമൂഹവും കഴിഞ്ഞ രണ്ട് മാസമായി ശുചീകരണ രംഗത്ത് സജീവമായതിന്റെ ഭാഗമായി പൊതുവേ പകർച്ചവ്യാധികൾ നഗരസഭയിൽ കുറച്ച്‌കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.എന്നാൽ ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ സാംക്രമിക രോഗങ്ങൾ പടർന്ന്പിടിക്കാനുള്ള സാധ്യത മുന്നിൽകണ്ടാണ് ഇത്തരമൊരു യോഗം വിളിച്ചുചേർക്കാൻ ഇടയായത്.

യോഗത്തിൽ പ്രൈവറ്റ് മെഡിക്കൽ ലാബ് ടെക്‌നീഷ്യൻസ് അസോസിയേഷൻ ഭാരവാഹികളും, ലാബ് ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികളുമായി നടന്ന ചർച്ചയിൽ ആഗസ്റ്റ് 30 വരെ ഡങ്കി ഫീവർ, സി.ബി.സി.  ടെസ്റ്റുകൾ 50 ശതമാനവും മറ്റ് ടെസ്റ്റുകൾ 25 ശതാനവും കുറക്കുവാനാണ് തീരുമാനിച്ചത്.

യോഗത്തിൽ ചെയർമാൻ അഡ്വ: കെ. സത്യൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെട്കർമാരായ ടി. കെ. അശോകൻ, കെ. എം. പ്രസാദ്, കേരള മെഡിക്കൽ ടെക്‌നീഷ്യൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ. ബാബു, യൂണിറ്റ് പ്രസിഡണ്ട് കെ. സി. നാരായൺ, സെക്രട്ടറി പ്രബീഷ് ഒ.ടി. എന്നിവർ പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *