നേർച്ചപ്പെട്ടി പൂട്ടുപൊളിച്ച് മോഷണം നടത്തി

മേപ്പയ്യൂർ: നേർച്ചപ്പെട്ടി പൂട്ടുപൊളിച്ച് മോഷണം നടത്തി. കാരയാട്, തണ്ടയിൽതാഴെ നൂറുൽ ഇസ്ലാം പള്ളിയുടെ നേർച്ചപ്പെട്ടി പൂട്ടുപൊളിച്ച് മോഷണം നടത്തിയതായി പരാതി. അഞ്ചാംപിടിക, അരിക്കുളം റോഡിൽ തണ്ടയിൽ താഴെ മഹല്ല് കമ്മിറ്റിയുടെ പള്ളിക്ക് മുൻവശത്ത് സ്ഥാപിച്ച നേർച്ചപ്പെട്ടിയാണ് ഹെൽമറ്റ് ധരിച്ചെത്തിയ ആൾ മോഷണം നടത്തി. ഇതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പള്ളിയുടെ ക്യാമറയിൽ നിന്ന് ലഭിച്ചതായി മഹല്ല് പ്രസിഡണ്ട് കെ.എം. അമ്മത് ഹാജി പറഞ്ഞു. മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

