നെല്ലിക്കോട്ടുകുന്ന് കഞ്ചാവ് വിൽപ്പന കേന്ദ്രത്തിൽ റെയ്ഡ്: 1 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി


1050 ഗ്രാം കഞ്ചാവുമായി പിടിയിൽ.. കൊയിലാണ്ടി: നെല്ലിക്കോട്ടുകുന്നുമ്മൽ കഞ്ചാവ് വിൽപ്പന കേന്ദ്രത്തിൽ റെയ്ഡ്. യുവാവിനെ പിടികൂടി മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായാണ് യുവാവിനെ പിടികൂടിയത്. പന്തലായനി നെല്ലിക്കോട്ടു കുന്നുമ്മൽ മുഹമ്മദ് റാഫി (39) യെയാണ് 1050 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇവിടെ നിന്നും, കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന വെയിംഗ് മെഷീനും 24000 രൂപയും പിടികൂടിയിട്ടുണ്ട്. റെയ്ഡ് നടക്കുന്ന സമയത്ത് പത്തിലധികം പേർ ഉണ്ടായിരുന്നതായാണ് അറിയുന്നത് എല്ലാവരും ഒടി രക്ഷപ്പെടുകയായിരുന്നു. വീട്ടുടമസ്ഥനായ റാഫിയെ പിന്നീട് പോലീസ് തന്ത്രപൂർവ്വം കുടുക്കുകയായിരുന്നു.

സി.ഐ. എൻ. സുനിൽകുമാറിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ നിരവധി ദിവസങ്ങളിലായി ഈ വീട് കേന്ദ്രീകരിച്ച് സ്കൂൾ കുട്ടികളുൾപ്പെടെ വൻ സംഘം എത്തിച്ചേരുന്നതായി നാട്ടുകാർ പറഞ്ഞു. വൈകീട്ട് 6 മണിയോടുകൂടിയാണ് ഇവരുടെ വരവെന്ന് നാട്ടുകാർ.


രാത്രിയായാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങൻ പറ്റാത്ത വിധത്തിൽ ഗുണ്ടാ സംഘങ്ങൾ പ്രദേശത്ത് കേന്ദ്രീകരിക്കുന്നുവെന്നും കഞ്ചാവ് വിൽപ്പനയെ ചേദ്യം ചെയ്ത നാട്ടുകാരെ സംഘത്തിൽപ്പെട്ടവർ ഭീഷണിപ്പെടുത്തിയതായും പരാതിഉണ്ട്. ഇതിൽ ഏറെയും സ്കൂൾ യൂണിഫോം അണിഞ്ഞ കുട്ടികളാണെന്നാണ് അറിയുന്നത്. എസ്.ഐമാരായ എം. എൻ. അനൂപ്, ജയകുമാരി, എ.എസ്.ഐ. സുബ്രഹ്മണ്യൻ സി.പി .ഒ ‘മാരായ ഷെറിൻ രാജ്, ബിനീഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഇയാൾ നേരത്തെ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണെന്ന് സി.ഐ. സുനിൽകുമാർ പറഞ്ഞു. ഞായറാഴ്ച വൈകീട്ടായിരുന്നു റെയ്ഡ്.


