നെട്ടൂരില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനുനേരെ ബോംബേറ്

കോഴിക്കോട്: കുറ്റ്യാടി നെട്ടൂരില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലേക്ക് ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞു. വില്ലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീടാണ് ആക്രമിച്ചത്. അതേസമയം പേരാമ്പ്രയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടി. ചൊവ്വാഴ്ച്ച പാതിരാത്രിയിലാണ് ഗിരീഷിന്റെ വീട് ആക്രമിച്ചത്. ഉഗ്രശബ്ദത്തോടെയാണ് ബോംബ് പൊട്ടിയത്. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. മുന്‍ഭാഗത്തെ ചില ഭാഗങ്ങള്‍ക്കും കേടുപറ്റി.
പേരാമ്പ്രയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് സിദ്ധാര്‍ഥിനെയാണ് വെട്ടിയത്. വീട്ടിലേക്ക് ബോബൈറിഞ്ഞ ശേഷമാണ് വെട്ടിയത്. ബോംബാക്രമണത്തില്‍ സിദ്ധാര്‍ത്ഥിന്റെ അച്ഛന് പൊള്ളലേറ്റിട്ടുണ്ട്. വീടിന്റെ ജനല്‍ പാളി തകര്‍ന്നിട്ടുണ്ട്. ഇതിനു മുമ്ബും രണ്ട് തവണ സിദ്ധാര്‍ത്ഥിന്റെ വിട്ടിലേക്ക് ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞിട്ടുണ്ട്.

