KOYILANDY DIARY.COM

The Perfect News Portal

നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ തേജസ്വിനി റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു

കാസര്‍ഗോഡ്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ , നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ തേജസ്വിനി റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു . ഡിസംബര്‍ 23 ന് ശനിയാഴ്ച്ച രാവിലെ 11 ന് നീലേശ്വരം റോട്ടറി ക്ലബ് ഹാളില്‍ തേജസ്വിനി ഇന്റര്‍നെറ്റ് റേഡിയോ സംവിധാനത്തിന്റെ ഉദ്ഘാടനം’ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി . ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും.

തൃക്കരിപ്പൂര്‍ എം.എല്‍.എ .എം. രാജഗോപാലന്‍ അദ്ധ്യക്ഷത വഹിക്കും. കാസര്‍ഗോഡ് എം.പി .പി.കരുണാകരന്‍, ‘ എം.എല്‍.എമാരായ. പി.ബി അബ്ദുല്‍ റസാഖ്, കെ. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിക്കും. ജില്ലാ കളക്ടര്‍ ശ്രീ. ജീവന്‍ ബാബു.കെ ഐഎഎസ് പദ്ധതി വിശദീകരിക്കും. ജില്ലാ പോലീസ് മേധാവി . കെ ജി സൈമണ്‍ ഐപിഎസ്, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി ജയരാജന്‍,നീലേശ്വരം ബ്ളോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, ആര്‍.ഡി.ഒ വി.സി.ബിജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ .സുഗതന്‍.ഇ.വി, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ . രാജന്‍ കെ എന്നിവര്‍ ആശംസ പ്രസംഗം നടത്തും. എ.ഡി.എം ശ്രീ. എന്‍. ദേവീദാസ് സ്വാഗതവും നീലേശ്വരം റോട്ടറി ക്ലബ്ബ് സെക്രട്ടറി ശ്രീ.കെ ജെ കമലാക്ഷന്‍ നന്ദിയും പറയും. ചടങ്ങില്‍ സൗണ്ട് ബോക്സ് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് . കെ രാമകൃഷ്ണന്‍ നീലേശ്വരം നഗരസഭ ചെയര്‍മാന് കൈമാറും.

തേജസ്വിനി റേഡിയോയുടെ ലോഗോയും തീം മ്യൂസിക് പ്രകാശനവും ഇന്ന് പ്രസ്ക്ലബില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന് നല്‍കി ലോഗോ പ്രകാശനം ചെയ്തു. തീം മ്യൂസിക് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ നിര്‍വ്വഹിച്ചു.

Advertisements

തേജസ്വിനി ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ തീം മ്യൂസിക് കാസറഗോഡ് ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ഹരിപ്രസാദാണ് തീം മ്യൂസിക് തയ്യാറാക്കിയത്. റവന്യു ജില്ലാ കലോത്സവത്തിന്റെ ലോഗോ ഉള്‍പ്പെടെ ശ്രദ്ധേയമായ നിരവധി ലോഗോ തയ്യാറാക്കിയിട്ടുള്ള പരവനടുക്കം സ്വദേശി ശ്രീ. നാഫിദ് ആണ് തേജസ്വിനി റേഡിയോ ലോഗോ രൂപകല്‍പ്പന ചെയ്തത്.

ഭരണ സംവിധാനങ്ങള്‍ക്കും, പൊതുജനത്തിനുമിടയില്‍ കാര്യക്ഷമവും ഫലപ്രദവുമായ ആശയവിനിമയ മാധ്യമം കെ’ിപ്പടുക്കുക എ ലക്ഷ്യത്തോടുകൂടിയാണ് ഈ റേഡിയോ പ്രക്ഷേപണത്തിനു തുടക്കമിടുത് . ജില്ലാ ഭരണകൂടത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും സേവന വിതരണ പദ്ധതികളിലും വലിയ പങ്കുവഹിക്കുവാന്‍ ഈ റേഡിയോ പദ്ധതിക്ക് കഴിയുമൊണ് പ്രതീക്ഷിക്കുത്.

ഇന്റര്‍നെറ്റ് അധിഷ്ഠിത റേഡിയോ സംവിധാനം ആദ്യമായാണ് കേരളത്തില്‍ നടപ്പാക്കുത്. കമ്പ്യൂട്ടറുകളിലും സ്മാര്‍ട്ട്‌ ഫോണുകളിലും ഈ സേവനം ശ്രോതാവിനു ലഭ്യമാണ്. തുടക്കത്തില്‍ മലയാളത്തിലും പിീട് കഡ ഭാഷയിലും പ്രക്ഷേപണം വ്യാപിപ്പിക്കുവാനാണ് പദ്ധതി. സര്‍ക്കാര്‍ അറിയിപ്പുകള്‍, വിവിധ വകുപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ , ജില്ലാ വൃത്താന്തം, ജോലി സംബന്ധവും , ആരോഗ്യ പരവുമായ അറിയിപ്പുകള്‍, ടൂറിസം വിശേഷങ്ങള്‍, ഇവയൊക്കെ കോര്‍ത്തിണക്കിയാണ് റേഡിയോ ഒരുങ്ങുത്.

ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരു അക്ഷയകേന്ദ്രങ്ങള്‍ , വില്ലേജ് ഓഫീസുകള്‍ , പഞ്ചായത്തുകള്‍, ബസ്സ്റ്റോപ്പുകള്‍, വായനാശാലകള്‍, കലക്ടറേറ്റ്, മിനി സിവില്‍ സ്റ്റേഷന്‍, സ്കൂളുകള്‍ ഇവയെല്ലാം വഴി പൊതുജനങ്ങളിലേക്ക് എത്തിച്ചേരാനാണ് ഉദ്ദേശിക്കുത്.

Share news

Leave a Reply

Your email address will not be published. Required fields are marked *