നിവേദനം നൽകി

കോഴിക്കോട്: നാളികേരം കിലോയ്ക്ക് 50 രുപ നിരക്കിൽ സംഭരിക്കണമെന്നും പ്രാധാന മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി മുഴുവൻ കർഷകർക്കും ലഭിക്കാൻ നടപടി സ്വികരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാറിന് കർഷകമോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി നേതാക്കൾ നിവേദനം നൽകി.
കോഴിക്കോട് നടന്ന സംസ്ഥാന പച്ചത്തേങ്ങ സംഭരണ ഉദ്ഘാടനത്തിന് എത്തിയ മന്ത്രിക്ക് കർഷകമോർച്ച ജില്ലാ പ്രസിഡണ്ട് ടി ചക്രായുധൻ, ജനറൽ സെക്രട്ടറി കെ.കെ.രജിഷ് സെക്രടി പി. രജിത്ത് കുമാർ, എം.പ്രകാശൻ, എന്നിവരാണ് മന്ത്രിക്ക് നിവേദനം നൽകിയത്. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേതാക്കൾക്ക് ഉറപ്പ് നൽകി.

