നിലമ്ബൂരില്‍ യുവാവിനെ കുത്തിക്കൊന്നു

മലപ്പുറം:വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് നിലമ്ബൂരില്‍ യുവാവിനെ കുത്തിക്കൊന്നു. കരുളായി സ്വദേശി ഷബീറിനെ(20) ആണ് കുത്തിക്കൊന്നത്.ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വാഹനത്തില്‍ പോവുകയായിരുന്ന ഷബീറിനെ പിലാക്കോട്ട്പാടത്ത് തടഞ്ഞു നിര്‍ത്തി കുത്തി കൊലപെടുത്തുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടം നടപടിക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
