നിര്‍മ്മാണ തൊഴിലാളി യൂണിയന് പ്രവര്‍ത്തനയോഗം

കൊയിലാണ്ടി : ജനുവരി 1ന് നടക്കുന്ന വനിതാമതിലും 8, 9 തിയ്യതികളിലായി നടക്കുന്ന ദ്വിദിന പണിമുടക്കും വിജയിപ്പിക്കുവാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും കൊയിലാണ്ടിയില്‍ നടന്ന നിര്‍മ്മാണ തൊഴിലാളി യൂണിയന്(സി.ഐ.ടി.യു) ഏരിയാ പ്രവര്‍ത്തനയോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി പറശ്ശേരി രവി ഉദ്ഘാടനം ചെയ്തു. എം.പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു.
എന്‍.കെ.ഭാസ്കരന്, എ.എം.കുഞ്ഞിക്കണാരന്‍, പി.കെ.മല്ലിക, ആര്.കെ.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
