നിരുപം സെന്നിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: സിപിഐഎം മുന്‍ പൊളിറ്റ് ബ്യൂറോ അംഗം നിരുപം സെന്നിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തു വന്ന നിരുപം ബംഗാളില്‍ സിപിഐഎമ്മിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ്.
ബുദ്ധദേവ് മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന അദ്ദേഹം ബംഗാളിന്റെ വ്യവസായ വികസനത്തിന് ധീരമായ ചുവടുവയ്പ്പുകള്‍ നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

