നിയമസഭാ തെരഞ്ഞെടുപ്പിലും സ്ത്രീ സoവരണം നടപ്പിലാക്കണം: ബ്ലൂമിംഗ് ആർട്സ് വനിതാവേദി
മേപ്പയ്യൂർ: ലോക വനിതാ ദിനത്തിൽ ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളത് പോലെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്ത്രീ സംവരണം നടപ്പിലാക്കണമെന്ന് വനിത സംഗമം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. മേപ്പയ്യൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി. ശോഭ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് വനിതാ വേദി പ്രസിഡൻറ് പി.പി. സുഷമ കുമാരി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അംഗം റാബിയ എടത്തിക്കണ്ടി മുഖ്യാതിഥിയായി. ഡോ. പി.ടി. രേഷ്മ മുഖ്യ പ്രഭാഷണം നടത്തി. വനിതാ വേദി സെക്രട്ടറി പി.പി. അസ്മ നഹല, കൗമുദി കളരിക്കണ്ടി, ശോഭന ചോതയോത്ത് എന്നിവർ സംസാരിച്ചു. വനിതാ വേദി ഭാരവാഹികളായിപി.പി. സുഷമ കുമാരി (പ്രസിഡൻറ്), ശ്രുതി ദീപക് (സെക്രട്ടറി), പി.പി.അസ്മ നഹല (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.


