നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞു
താമരശേരി: വട്ടക്കുണ്ട് പാലത്തിൽ നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞു. കാരാടി സ്വകാര്യ ആശുപത്രി മാനേജിങ് ഡയറക്ടർ വി മുഹമ്മദ് മൻസൂർ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. അപകടത്തിൽ തോളെല്ലിന് പരിക്കേറ്റ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പകൽ ഒന്നോടെയാണ് സംഭവം. ചുങ്കത്തെ വീട്ടിൽ നിന്ന് പരപ്പൻ പൊയിലിലെ വർക്ക്‌ഷോപ്പിലേക്ക് പോകുമ്പോൾ നിയന്ത്രണം നഷ്‌ടമായ കാർ എതിരെ വന്ന കെഎസ്‌ആർടിസി ബസ്സിൽ ഇടിക്കുന്നത് തടയാൻ വെട്ടിച്ചതോടെ പാലത്തിനു കീഴിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് മൻസൂറിനെ രക്ഷിച്ചത്.
