നാളെ കർക്കിടക വാവ്: പിതൃതർപ്പണത്തിനായി തീരപ്രദേശത്തെ ക്ഷേത്രങ്ങൾ ഒരുങ്ങി

കൊയിലാണ്ടി: നാളെ കർക്കിടക അമാവാസി പിതൃതർപ്പണത്തിനായി തീരപ്രദേശത്തെ ക്ഷേത്രങ്ങൾ ഒരുങ്ങി. മൂടാടി ഉരു പുണ്യകാവ് ക്ഷേത്രം, കൊയിലാണ്ടി ഉപ്പാലക്കണ്ടി ക്ഷേത്രം, കണയങ്കോട് കുട്ടോത്ത് ക്ഷേത്രം, എന്നിവിടങ്ങളിലാണ് കൊയിലാണ്ടി മേഖലയിൽ ബലിതർപ്പണത്തിന്റെ പ്രധാന കേന്ദ്രങ്ങൾ. പിതൃക്കളും ദേവൻമാരും ഉണർന്നിരിക്കുകയും ഭക്ഷണം സ്വീകരിക്കുകയും ചെയ്യുന്നത് കർക്കിടക മാസത്തിലെ അമാവാസി നാളിലാണെന്നാണ് വിശ്വാസം. പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്നത് പിതൃസമൂഹത്തെ സന്തുഷ്ടമാക്കുകയും, ഇതു വഴി പാപമുക്തി നേടാനാവു മെന്നാണ് വിശ്വാസം.
നദീതീരങ്ങൾ, കടലോരങ്ങൾ, ക്ഷേത്രപരിസരം കൂടാതെ വീടുകൾക്ക് മുന്നിലും ബലിതർപ്പണം നടത്തുന്നുണ്ട്. മൂടാടി ഉരുപുണ്യ കാവ് ക്ഷേത്ര തീരത്ത് ബലിതർപ്പണത്തിനായി ആയിരങ്ങളാണ് എത്തിച്ചേരുന്ന ഭക്തജന സുരക്ഷയ്ക്കായി കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തിൽ സംവിധാനം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

