നാടക പാസ് വതരണം ചെയ്തു

കൊയിലാണ്ടി: നാടക് കൊയിലാണ്ടി ആഭിമുഖ്യത്തിൽ ജനുവരി 12ന് കൊയിലാണ്ടി സ്റ്റേഡിയത്തിൽ അരങ്ങേറുന്ന നൊണ നാടകത്തിന്റെ പ്രവേശന പാസിന്റെ വിതരണം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ബ്രോഷർ കൊയിലാണ്ടി സഹകരണ ബാങ്ക് പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ പ്രകാശനം ചെയ്തു. ഉമേഷ് കൊല്ലം അദ്ധ്യക്ഷത വഹിച്ചു. എൻ. വി ബിജു, രവി മുചുകുന്ന്, പ്രേമൻ, രാഗം മുഹമ്മദലി, വി. ഷാജി എന്നിവർ സംസാരിച്ചു.
