നവീകരിച്ച വനിതാ തൊഴിൽ പരിശീലന കേന്ദ്രവും കമ്മ്യൂണിറ്റിഹാളും മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ വരകുന്നില്‍ നിർമ്മിച്ച നവീകരിച്ച വനിതാ തൊഴിൽ പരിശീലന കേന്ദ്രവും കമ്മ്യൂണിറ്റിഹാളും കെ.ദാസന് എം.എല്‍.എ.യുടെ അധ്യക്ഷതയിൽ സംസ്ഥാന എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിലെ സർക്കാറിൻ്റെ പ്രവർത്തനങ്ങൾ മന്ത്രി വിശദീകരിച്ചു. ഒരു കോടി രൂപ ചെലവില്‍ നവീകരിച്ച പരിശീലന കേന്ദ്രത്തില്‍ വിവിധ തരത്തിലുള്ള റസിഡന്‍ഷ്യല്‍ പരിശീലനത്തിന് പര്യാപ്തമായ ക്ലാസ്സ് മുറികളും, ലൈബ്രറിയും, താമസ സൗകര്യവും, കാന്റീനും, സ്റ്റേജും ഉള്‍പ്പടെ 500 പേര്‍ക്കിരിക്കാവുന്ന കമ്മ്യൂണിറ്റിഹാളും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ ജില്ലാ മിഷൻ്റെ സഹകരണത്തോടെയാണ് വനിതാ പരിശീലന കേന്ദ്രം പ്രവർത്തിക്കുകയെന്ന് നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു.
ചടങ്ങിൽ നഗരസഭ ചെയര്മാന് അഡ്വ. കെ. സത്യന് സ്വാഗതം പറഞ്ഞു, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി.സി.കവിത, നഗരസഭ വൈസ് ചെയർപേഴ്സൺ വി.കെ.പത്മിനി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വി. സുന്ദരന്‍ മാസ്റ്റർ, കെ. ഷിജു മാസ്റ്റർ, എന്‍.കെ.ഭാസ്കരന്, ദിവ്യസെല്‍വരാജ്, വി.കെ.അജിത, വിവിധ കൗണ്‍സില്‍ പാര്‍ട്ടി നേതാക്കളായ വി.പി. ഇബ്രാഹിംകുട്ടി, കെ.വി. സുരേഷ്കുമാര്‍,

രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഇ.എസ്.രാജന്, പി.കെ. വിശ്വനാഥന്, ടി.കെ. രാധാകൃഷ്ണന്, സി. സത്യചന്ദ്രന്, വ്യാപാരി സംഘടനാ പ്രതിനിധികളായ കെ.എം. രാജീവന്, സുധാകരന് സുകന്യ, കെ.കെ. നിയാസ്, ഉഷാമനോജ്, നഗരസഭ സെക്രട്ടറി എന്‍. സുരേഷ് കുമാര്‍, എഞ്ചിനീയര്‍ എം. മനോജ് കുമാര്‍, സി.ഡി.എസ്. അധ്യക്ഷന്മാരായ എം. പി. ഉന്ദുലേഖ, യു.കെ. റീജ എന്നിവര്‍ ആശംസകൾ നേർന്നു സംസാരിച്ചു.

