നവീകരിച്ച കൗണ്‍സില്‍ ഹാള്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭ കെട്ടിടത്തില്‍ കെ.എല്‍.ജി.എസ്.ഡി.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക രീതിയില്‍ നവീകരിച്ച കൗണ്‍സില്‍ ഹാള്‍ ഉദ്ഘാടനം ചെയ്തു. 40 ലക്ഷം രൂപ പദ്ധതിയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് നവീകരണ പ്രവൃത്തി 10 മാസം കൊണ്ട് പൂര്‍ത്തീകരിച്ചത്.
നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ ഉദ്ഘാടനം ചെയ്ത ശേഷം പുതുവര്‍ഷത്തിലെ ആദ്യ കൗണ്‍സില്‍ യോഗം പുതിയ ഹാളില്‍ നടന്നു. വൈസ്‌ചെയര്‍ പേഴ്‌സൺ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്‍മാന്‍മാരായ വി. സുന്ദരന്‍, ദിവ്യ ചിണ്ടന്‍, കെ.ഷിജു, കൗണ്‍സിലര്‍മാ രായ യു. രാജീവന്‍, വി.പി. ഇബ്രാഹിംകുട്ടി, കെ.വി. സുരേഷ്, എം. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍ സ്വാഗതവും, അസി. എഞ്ചിനീയര്‍ എം.മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.
