നവംബര്‍ 15 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 15 വരെ പുതുതായി പേര് ചേര്‍ക്കുന്നതിന് അവസരം. തെരഞ്ഞടുപ്പ് കമ്മീഷന്റെ നാഷണല്‍ പോര്‍ട്ടലായ www.nvsp.in എന്ന വെബ്സൈറ്റിലാണ് പേരുചേര്‍ക്കുന്നതിനായി അപേക്ഷിക്കേണ്ടത്. 2019 ജനുവരി ഒന്നിനോ അതിനുമുമ്പ് 18 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാവര്‍ക്കും പുതുതായി പട്ടികയില്‍ പേര് ചേര്‍ക്കാം.
പുതിയ താമസസ്ഥലത്ത് പേര് ചേര്‍ക്കാനും നിലവിലുള്ള വോട്ടര്‍മാരുടെ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താനും നവംബര്‍ 15 വരെ അവസരം ലഭിക്കും. ഡിസംബര്‍ പത്തിനകം തിരുത്തലുകള്‍ വരുത്തി ജനുവരി നാലിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

