നഴ്സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്നൂ പേര് റിമാന്റില്‍

താമരശേരി: നഴ്സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്നൂ പേര് റിമാന്റില്‍. പുതുപ്പാടി സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആനോറമ്മല്‍ അജയന് (40), കുറുവങ്ങാട്ട് വീട്ടില്‍ അയ്യൂബ് (36) ,ആനോറമ്മല്‍ ജുനൈസ് (34)എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. താമരശ്ശേരി എസ്.ഐ സായൂജും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജനുവരി 31 ന് രാത്രിയിലായിരുന്നു സംഭവം. പരിക്കേറ്റ് ചികിത്സ തേടിയെത്തിയ സംഘം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ അജയനെ ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
