നന്മകള്‍ കൂട്ടിച്ചേര്‍ത്ത് വലിയ നന്മകളെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുമെന്ന ദര്‍ശനമാണ് ബഷീറിന്റേത്: ഡോ. സജയ് കെ വി

കൊയിലാണ്ടി: മാനവികതയുടെ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് നിരൂപകന്‍ ഡോ. സജയ് കെ വി. നര്‍മ്മത്തില്‍ ചാലിച്ച് അദ്ദേഹം പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെ തുറന്നുകാട്ടി. നന്മകള്‍ കൂട്ടിച്ചേര്‍ത്ത് വലിയ നന്മകളെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുമെന്ന ദര്‍ശനമാണ് ബഷീറിന്റേതെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പല വായനവേദി-മീഡിയ ക്ലബ്ബ്-എന്‍ എസ് എസ് സംയുക്തമായി സംഘടിപ്പിച്ച ബഷീര്‍ ഓര്‍മയില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
പ്ലസ് ടു വിദ്യാര്‍ത്ഥിയായ അമല്‍കൃഷ്ണ എം കെ വരച്ച ബഷീര്‍ കാരിക്കേച്ചര്‍ കെ ദാസന്‍ എം എല്‍ എ പ്രകാശനം ചെയ്തു. പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ എന്‍ വി പ്രദീപ് കുമാര്‍, സാജിദ് അഹമ്മദ്, കെ പി സ്മിത, പി കെ പ്രകാശന്‍, ലൈസി ചാന്ദ്‌നി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ പി വല്‍സല, എ സുബാഷ് കുമാര്‍, എന്‍ വി വല്‍സന്‍, ബജേഷ് ഉപ്പാലക്കല്‍, എം ഊര്‍മ്മിള, ടി എം ഷീബ, കെ എ അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു.
