നടിയുടെ പരാതിയില്‍ ജീന്‍ പോള്‍ ലാലിനും ശ്രീനാഥ് ഭാസിക്കുമെതിരെ കേസ്

കൊച്ചി> നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന്റെ പേരില്‍ ഹണി ബി 2ന്റെ സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്. വഞ്ചനയ്ക്കും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് പനങ്ങാട് പൊലീസ് കേസെടുത്തത്.
നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീന്‍പോള്‍. സിനിമ ടെക്നീഷ്യന്‍മാരായ അനൂപ്, അനിരുദ്ധ് എന്നിവരാണ് മറ്റ് രണ്ടുപേര്‍. നടിക്ക് പ്രതിഫലം നല്‍കിയില്ല എന്നും പരാതിയിലുണ്ട്.

2016 നവംബര്‍ 16ന് ഹണിബീ ടുവിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. യുവ നടി കൊച്ചി പനങ്ങാട് ഹോട്ടലില്‍ എത്തി പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു എന്നാണ് പരാതി.ഹണിബീ, ഹണിബീ ടു, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജീന്‍പോള്‍. ന്യൂജനറേഷന്‍ സിനിമകളിലെ ശ്രദ്ധേയ നടനാണ് ശ്രീനാഥ് ഭാസി.

