ധനസഹായം നൽകി

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ടാങ്കർ ലോറിയും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്ന ടൌണിലെ ഈസി സൂപ്പർ മാർട്ട് ഉടമയ്ക്ക് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ധനസഹായം നൽകി. അസോസിയേഷൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പി. കെ. ഷുഹൈബ് ഉടമ പി. കെ. റിയാസിന് തുക കൈമാറി. ജനറൽ സെക്രട്ടറി അമേത് കുഞ്ഞഹമദ്, ട്രഷറർ കെ. ദിനേശൻ, കെ. കെ. നിയാസ്, പി. ഉസ്മാൻ, പ്രജീഷ് P.സി. അബ്ദുള്ള ഹാജി. ബി. എച്ച്. ഹാഷിം. എം.കെ. രാജീവൻ എന്നിവർ സംസാരിച്ചു.
