KOYILANDY DIARY.COM

The Perfect News Portal

ദേശസ്നേഹം വളര്‍ത്താന്‍ സൈനിക സ്കൂളുകളുടെ മാതൃക നടപ്പാക്കണമെന്ന് കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ എല്ലാ സ്കൂളുകളിലും ദേശസ്നേഹം വളര്‍ത്താന്‍ സൈനിക സ്കൂളുകളുടെ മാതൃക നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി പ്രധാന മന്ത്രിയുടെ ഓഫീസ് നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശം ഉയര്‍ന്നത്.

ദേശസ്നേഹവും അച്ചടക്കവും കായിക ക്ഷമതയും വളര്‍ത്താന്‍ ഇത് സഹായിക്കുമെന്നാണ് കണ്ടെത്തല്‍. വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കാനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് പ്രധാന മന്ത്രിയുടെ ഓഫീസ് പറയുന്നത്.

കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറുടെ നേതൃത്വത്തില്‍ നിര്‍ദേശം നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആരംഭിക്കുകയും ചെയിതിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങള്‍, ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ പദ്ധതി നടപ്പിലാക്കാനുള്ള നിര്‍ദേശം ലഭിച്ചതായും സൂചനയുണ്ട്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *