ദിലീപിന്റെ രാമലീലയ്ക്ക് പിന്തുണയുമായി ഏറ്റവും പുതിയതായി രംഗത്തു വന്നത് മഞ്ജു വാര്യരാണ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ചിത്രം രാമലീലയെ ചൊല്ലിയുള്ള തര്‍ക്കത്തിന് ചൂടു പിടിക്കുകയാണ്. ചിത്രം ബഹിഷ്കരിക്കണമെന്നും പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ കത്തിക്കണമെന്നും വരെ ആഹ്വാനം ഉയര്‍ന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുകയാണ്. ദിലീപിന്റെ രാമലീലയ്ക്ക് പിന്തുണയുമായി ഏറ്റവും പുതിയതായി രംഗത്തു വന്നത് നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജു വാര്യരാണ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കെതിരെ മഞ്ജുവും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ഗൂഢാലോചന നടത്തിയെന്ന് ദിലീപ് ജാമ്യഹര്‍ജിയില്‍ ആരോപിച്ചതിന് തൊട്ടു പിറകെയാണ് മഞ്ജു ഫെയ്സ്ബുക്കിലൂടെ ദിലീപ് ചിത്രത്തിനുള്ള തന്റെ പിന്തുണ പ്രഖ്യാപിച്ചത്. നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം, സംവിധായകന്‍ അരുണ്‍ ഗോപി എന്നിവരുടെ പേര് പറഞ്ഞ മഞ്ജു സിനിമയെ പിന്തുണച്ചിട്ട ഫെയ്സ്ബുക്ക് പോസ്റ്റില്‍ നായകന്‍ ദിലീപിന്റെ കാര്യം പറയുന്നില്ല.

ദിലീപിന്റെ രാമലീല ഇറങ്ങുന്ന സെപ്റ്റംബര്‍ 28ന് തന്നെയാണ് മഞ്ജു നായികയാവുന്ന ഉദാഹരണം സുജാതയും റിലീസ് ചെയ്യുന്നത്.

മഞ്ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

