KOYILANDY DIARY.COM

The Perfect News Portal

തോമസ്‌ മാര്‍ അത്തനാനിയോസ്‌ മെത്രാപൊലീത്ത അപകടത്തില്‍ മരിച്ചു

കൊച്ചി: ഓര്‍ത്തഡോക്‌സ്‌ സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അത്തനാനിയോസ്‌ മെത്രാപൊലീത്ത (80)ട്രെയിനില്‍നിന്നും വീണുമരിച്ചു. ഗുജറാത്തിലെ ബറോഡയില്‍നിന്നും മടങ്ങിവരവെ എറണാകുളം പുല്ലേപ്പടിയില്‍വെച്ചാണ്‌ അപകടം. രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ . ട്രാക്കുകള്‍ക്കിടയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

എറണാകുളം സൗത്ത്‌ സ്‌റ്റേഷനില്‍ ഇറങ്ങുന്നതിന്‌ മുന്നോടിയായി വാതില്‍ തുറക്കുമ്ബോള്‍ തെറിച്ചുവീണതാകാമെന്നാണ്‌ പൊലീസ്‌ നിഗമനം. സഹായി അറിയിച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാരും പൊലീസും നടത്തിയ തെരച്ചലിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *