തൈക്കാട് ആശുപത്രിയില്‍ മേല്‍ചുമരിളകി വീണു, പിഞ്ചുകുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ മേല്‍ചുമരിളകി വീണു. ലാപ്രോസ്കോപി വിഭാഗം വാര്‍ഡില്‍ കിടത്തിയിരുന്ന കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
മാറനല്ലൂര്‍ സ്വദേശി സുരേഷിന്റെ കുഞ്ഞാണ് രക്ഷപ്പെട്ടത്. കിടക്കയ്ക്ക് മുകളിലെ ചുമര് അടര്‍ന്ന് വീഴുകയായിരുന്നു. കുഞ്ഞിന്റെ ദേഹത്ത് പൊടി വീണെങ്കിലും പരുക്കുകളില്ല. വാര്‍ഡിലെ രോഗികളെ മാറ്റിപാര്‍പ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോന നടത്തി. വാര്‍ഡിന്റെ അവസ്ഥ ശോചനയീമാണെന്നാണ് രോഗികളുടെ പരാതി.
Advertisements

