തെരുവ് വിളക്കുകൾ കത്തിക്കണം: ജനതാദൾ എസ് ഉള്ളിയേരി പഞ്ചായത്ത് കൺവെൻഷൻ

ഉള്ളിയേരി: ഉള്ളിയേരിയിലും പരിസരപ്രദേശങ്ങളിലും തെരുവ് വിളക്കുകൾ കത്തുന്നില്ല. കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയിൽ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ചെറുതും വലുതുമായ കുഴികൾ ഉണ്ട്. രാത്രികാലങ്ങളിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണി ഉയർത്തിക്കൊണ്ടു നിൽക്കുകയാണ്. ഈ പ്രശ്നത്തിന് അടിയന്തരമായി അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജനതാദൾ എസ് ഉള്ളിയേരി പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ജനതാദൾ എസ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് ഇ. അഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശശി തയ്യുള്ളതിൽ അധ്യക്ഷത വഹിച്ചു. നിജീഷ് നാറാത്ത്,സുരേഷ്, ടി കെ കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു. അരുൺനമ്പിയാട്ടിൽ നന്ദിപറഞ്ഞു.

