തെരുവ് നാടകം അവതരിപ്പിച്ചു

കൊയിലാണ്ടി : പ്രധാനമന്ത്രി ആവാസ് യോജന(നഗരം) ലൈഫ് ഭവന പദ്ധതിയുടെ പ്രചരണാര്‍ഥം കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ തെരുവ് നാടകം അവതരിപ്പിച്ചു. രംഗശ്രീ തിയ്യറ്റര്‍ കലാകാരികളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച പരിപാടി നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്മാന് വി.കെ.അജിത അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രൊജക്ട് ഓഫീസര്‍ കെ.എം.പ്രസാദ്, പി.എം.എ.വൈ. എസ്.ഡി.എസ് രചന എന്നിവര്‍ സംസാരിച്ചു.
