KOYILANDY DIARY.COM

The Perfect News Portal

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. അമേഠിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ന്യായ് പദ്ധതിയുടെ ബാനര്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്. രാഹുല്‍ ഗാന്ധിയുടെ ചൗക്കീദാര്‍ ചോര്‍ ഹെ പരാമര്‍ശവും കമ്മീഷന്‍ പരിശോധിക്കുന്നു.

അതേസമയം ശബരിമല പരാമര്‍ശവും, സൈന്യത്തിന്റെ പേരും ഉന്നയിച്ച മോദിക്കെതിരെ നടപടി കൈക്കൊള്ളാന്‍ കമ്മീഷന്‍ ഇതുടവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം അമേഠിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ന്യായ് പദ്ധതിയുടെ ബാനര്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ചത്. അമുനതിയില്ലാതെ ബാനര്‍ ഉപയോഗിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. 24 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

മോദിക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ ചൗക്കീദാര്‍ ചോര്‍ഹെ പരാമര്‍ശവും കമ്മീഷന്റെ പരിശോധനയിലാണ്. റഫേല്‍ കേസില്‍ കോടതി വിധിയെ രാഹുല്‍ഗാന്ധി വളച്ചൊടിച്ചെന്ന് കാട്ടി ബിജെപി നല്‍കിയ സുപ്രീംകോടിയില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചത്.

Advertisements

ഇതെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. അതേ സമയം കമ്മീഷന്റെ കര്‍ശന നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ തെരഞ്ഞെടുപ്പ് റാലിയില്‍ സൈന്യനേട്ടങ്ങളും ശബരിമലയും ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടിയെടുക്കാന്‍ കമ്മീഷന്‍ ഇതുവരെ തയ്യാറായിട്ടില്ല. ശബരിമല വിഷയത്തില്‍ ഇടത്പക്ഷം കളിക്കുന്നത് തീക്കളിയാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

ഇതിനെതിരെ സിപിഐ(എം) തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്. ലത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി ബലാകോട്ടും പുല്‍വാമയും പരമര്‍ശിച്ചത്. എന്നാല്‍ ഇതിലും ഇതുവരെ കമ്മീഷന്‍ നടപടി കൈക്കൊണ്ടിട്ടില്ല. എന്നാല്‍ ശബരിമല പരാമര്‍ശം പരിശോധിക്കുകയാണെന്ന വിശദീകരണം മാത്രമാണ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ബിജെപിയെ സഹായിക്കുന്ന തരത്തിലാണ് കമ്മീഷന്റെ പ്രവര്‍ത്തനം എന്ന ആരോപണത്തിന് കൂടുതല്‍ വ്യക്തത നല്‍കുന്നതാണ് മോദിക്കെതിരെ നടപടി എടുക്കാന്‍ വൈകുന്ന കമ്മീഷന്റെ സമീപനം

Share news

Leave a Reply

Your email address will not be published. Required fields are marked *