തെങ്ങിന് വളം വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ 2018-19 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി തെങ്ങിന് വളം വിതരണം ചെയ്തു. നഗരസഭ അഡ്വ; ചെയര്‍മാന്‍ കെ. സത്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി ചെയര്‍മാന്മാരായ എന്‍.കെ. ഭാസ്‌കരന്‍, വി. സുന്ദരന്‍, വി.കെ. അജിത, നഗരസഭാംഗങ്ങളായ എം. സുരേന്ദ്രന്‍, പി.എം. ബിജു കൃഷി ഓഫീസര്‍ ശ്രീവിദ്യ എന്നിവര്‍ സംസാരിച്ചു. കെ. വിജയന്‍ സ്വാഗതവും, പി.കെ. രാമദാസ് നന്ദിയും പറഞ്ഞു.
